22 December Sunday

ചരിത്രനിമിഷം, ‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്‌' : രേവതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


തിരുവനന്തപുരം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി. അഞ്ചു വർഷത്തെ കോടതി സ്റ്റേ ഉൾപ്പെടെ തടസ്സങ്ങൾ  നീങ്ങിയശേഷമാണ് 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്‌. കമ്മിറ്റി റിപ്പോർട്ട് വായിച്ച് മനസിലാക്കി നടപ്പിലാക്കാൻ ശ്രമിക്കും. റിപ്പോർട്ടിന്റെ അർഥം മനസ്സിലാക്കിയ എല്ലാവരോടും ഡബ്ല്യുസിസി അം​ഗമെന്ന നിലയിൽ നന്ദിയുണ്ട്. സമൂഹത്തിൽ ഞങ്ങൾക്ക് ഐഡന്റിറ്റി നൽകിയ സിനിമാ വ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം തുടരും’–-രേവതി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top