22 December Sunday

ആർജെ ലാവണ്യ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം > പ്രശസ്ത റേഡിയോ അവതാരക രമ്യ സോമസുന്ദരം (ആർജെ ലാവണ്യ- 41) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.

ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാൻറ്, ഖാന പീന തുടങ്ങിയ ലാവണ്യയുടെ പരിപാടികൾ ശ്രദ്ധേയമായിരുന്നു. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമയാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.

സംസ്കാരം നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻറിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top