22 November Friday

ശ്രീചിത്രയുടെ ആർഎൻഎ എക്സ്‌ട്രാക്‌ഷൻ കിറ്റിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


കോവിഡ്‌–-19 പരിശോധനയ്‌ക്ക്‌ ആർഎൻഎ വേർതിരിച്ചെടുക്കാൻ ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട്‌ വികസിപ്പിച്ച കിറ്റിന്‌ ഡ്രഗ്‌സ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യയുടെ അനുമതി. ആലപ്പുഴ എൻഐവിയിൽ നടന്ന അവസാന പരിശോധനയും വിജയിച്ചതോടെയാണ്‌ വ്യാവസായികമായി ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിയത്‌.

കൊച്ചിയിലുള്ള അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ്‌ ഉടൻ കിറ്റിന്റെ ഉൽപ്പാദനം ആരംഭിക്കും. മാസാവസാനത്തോടെ ഒരു ലക്ഷം കിറ്റ്‌ നിർമിക്കും. ജൂണോടെ പ്രതിമാസം മൂന്നുലക്ഷം കിറ്റുകൾ നിർമിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ചടങ്ങിൽ കിറ്റ്‌ ഔദ്യോഗികമായി പുറത്തിറക്കും. ആർഎൻഎ എക്സ്‌ട്രാക്ഷൻ കിറ്റുകളുടെ ദൗർലഭ്യം രാജ്യത്തിന്റെ കോവിഡ്‌ പ്രതിരോധത്തിന്‌ വെല്ലുവിളി ഉയർത്തുന്നു‌. വ്യാവസായികമായി ഉൽപ്പാദനം ആരംഭിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ലഭ്യമായ കിറ്റുകളെക്കാൾ 67 ശതമാനം കാര്യക്ഷമത കൂടിയതാണിതെന്ന്‌ ശ്രീചിത്ര അധികൃതർ പറഞ്ഞു. ഇറക്കുമതി കിറ്റുകൾക്ക്‌ 3000 രൂപയാണ്‌ വില. ഉൽപ്പാദനം ആരംഭിക്കുന്നതോടെ ഇവ പാതിവിലയ്‌ക്ക്‌ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top