10 September Tuesday
വാഹനാപകടം

3 വര്‍ഷത്തിൽ പൊലിഞ്ഞത്‌ 221 കാല്‍നട യാത്രക്കാര്‍

സ്വന്തം ലേഖകൻUpdated: Sunday Mar 20, 2022
പാലക്കാട്> വാഹനാപകടങ്ങളിൽ റോഡിൽ ജീവൻ പൊലിയുന്ന കാൽനടയാത്രക്കാരുടെ എണ്ണം വർധിക്കുന്നു. മൂന്നുവർഷത്തിനിടെ അപകടങ്ങളിൽപ്പെട്ട് 221 കാൽനടയാത്രക്കാരാണ് മരിച്ചത്. 2019-, 2020, 2021 വർഷത്തെ കണക്കാണിത്. ഇക്കാലയളവിൽ  ജില്ലയിൽ 6,055 വാഹനാപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്. 945പേർ മരിച്ചപ്പോൾ 221പേരും കാൽനടയാത്രക്കാരാണ്. രാവിലെയും വൈകിട്ടും നടക്കാൻ ഇറങ്ങുന്നവർ ഇക്കൂട്ടത്തിലുണ്ട്.
 
അപകടങ്ങളിൽ 901 കാൽനടയാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. തിരക്കുള്ള ജങ്‌ഷനുകൾ, ദേശീയപാത എന്നിവിടങ്ങളിൽ റോഡ് കുറുകെ കടക്കുമ്പോൾ നിരവധി പേർ അപകടത്തിൽപ്പെടുന്നു. സീബ്രാലൈനിൽകൂടി കടക്കാത്തതാണ് അപകടങ്ങളുണ്ടാകാൻ കാരണം. മോട്ടോർ വാഹനവകുപ്പ് ഡ്രൈവർമാർക്ക്‌ കൃത്യമായി ട്രാഫിക്‌ നിയമം പാലിക്കാൻ നിർദേശങ്ങൾ ബോധവൽക്കരണം മുഖേന നൽകുന്നുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ഇത് പാലിക്കാറില്ല. 
 
പാതയോരത്തുകൂടി നടക്കുമ്പോഴും റോഡ് മുറിച്ചു കടക്കുമ്പോഴും കാൽനടയാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. രാത്രിയിലാണ്  കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്‌. അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടത്തിനു   കാരണമാകുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top