23 December Monday

വയോധികയെ ഓട്ടോയിൽ കൊണ്ടുപോയി തലയ്‌ക്കടിച്ച് മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

വടക്കാഞ്ചേരി 
വയോധികയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റികക്കൊണ്ട് തലയ്‌ക്കടിച്ച് മൂന്നു പവന്റെ മാല കവർന്നു. കുണ്ടുകാടിന്‌ സമീപം  വട്ടായി കരിമ്പത്ത് പരേതനായ ബാലന്റ ഭാര്യ സുശീല(70)യാണ് ആക്രമണത്തിനും കൊള്ളയ്‌ക്കും ഇരയായത്. ഞായറാഴ്ച പകൽ 3.15 ഓടെ പത്താഴക്കുണ്ട് ഡാമിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു സംഭവം.

വയോധികയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ  നാട്ടുകാർ  അറിയിച്ചതിനെ തുടർന്ന് എത്തിയ വടക്കാഞ്ചേരി  പൊലീസ് ,  തലയ്‌ക്കും  കഴുത്തിനും സാരമായി പരിക്കേറ്റ ഇവരെ  ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം വട്ടായിയിലെ വീട്ടിലേക്ക് മടങ്ങാൻ തിരൂർ വടകുറുമ്പകാവ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു സുശീല. ഓട്ടോയിലെത്തിയ യുവാവും യുവതിയും വീട്ടിൽ കൊണ്ടു വിടാമെന്ന്  ധരിപ്പിച്ച്    ഓട്ടോറിക്ഷയിൽ കയറ്റി.  |

കുറാഞ്ചേരി വഴി പത്താഴക്കുണ്ട് ഡാമിന് സമീപമെത്തിച്ചു. മാല ഊരിനൽകണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ വഴങ്ങാതിരുന്നതിനെ തുടർന്നാണ് ആക്രമണം നടത്തിയത്. കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചതോടെ കഴുത്തിൽ കയറിട്ട് മുറുക്കി. നിലവിളിച്ചപ്പോൾ യുവാവ് ചുറ്റികക്കൊണ്ടടിച്ചു.  മാല പൊട്ടിച്ചെടുത്ത ശേഷം  ഡാമിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത്‌ ഇറക്കിവിട്ടു.  പൊലീസ്‌  അന്വേഷണംതുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top