19 December Thursday

ഒറ്റരാത്രികൊണ്ട് കവർന്നത് മൂന്ന് ബൈക്ക്; മൂന്നംഗ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

പ്രതികളായ ബിനോയ്‌, മയൂഖ്

മംഗലപുരം > ഒറ്റരാത്രിയിൽ മൂന്നു ബൈക്ക്‌ കവർന്ന മൂവർസംഘം പിടിയിൽ. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവർച്ച. പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്റെയും വീടിനുമുന്നിൽ വച്ചിരുന്ന രണ്ടു ബൈക്ക്‌ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്.

ഇതേ രാത്രി മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്റെ വീട്ടിൽനിന്നും മറ്റൊരു ബൈക്കും ഈ സംഘം കവർന്നു. വാവറയമ്പലം ആനയ്‌ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ ഇവർ പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്. മോഷ്ടിച്ച മൂന്നു ബൈക്കും കണ്ടെത്തി. പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസ്‌ രജിസ്റ്റർ ചെയ്‌തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top