05 November Tuesday

റോബോട്ടിക്‌സ്‌ സംരംഭങ്ങളിലൂടെ കൂടുതൽ തൊഴിലവസരം : പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


കൊച്ചി
കേരളത്തിൽ റോബോട്ടിക്‌സ്‌ സംരംഭങ്ങൾ വലിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണെന്ന്‌ വ്യവസായമന്ത്രി പി രാജീവ്. കെഎസ്ഐഡിസി സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ റൗണ്ട് ടേബിൾ കൊച്ചി ബോൾഗാട്ടി ലുലു ഗ്രാൻഡ്‌ ഹയാത്ത്‌ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്‌ സഹായകമാകുന്ന തരത്തിലുള്ള റോബോട്ടുകളാണ്‌ കേരളത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി, വ്യവസായ മേഖലകളിൽനിന്ന്‌ പിറക്കുന്നത്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾത്തന്നെ അതിന്റെ തണലിൽ നിരവധി തൊഴിലവസരവും പിറക്കുന്നു. റോബോട്ടുകള്‍ മനുഷ്യവിഭവശേഷിയെ മാറ്റി നിര്‍ത്താനുള്ളതല്ല, സഹായിക്കാനുള്ളതാണ്.

കേരളം രാജ്യത്തെ ഒന്നാമത്തെ സ്‌മാര്‍ട്ട്ഫോണ്‍ സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഇ ഗവേണൻസ്, ഡിജിറ്റൽ സാക്ഷരത, മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി, ഡിജിറ്റൽ അന്തരം, മികച്ച സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥ എന്നിവയിലൂടെ ഡിജിറ്റൽ മേഖലയിലും രാജ്യത്ത്‌ ഒന്നാമതാണ്‌. എഐ കോൺക്ലേവ്‌, റോബോട്ടിക്‌സ്‌ റൗണ്ട്‌ടേബിൾ എന്നീ സമ്മേളന പരമ്പരയിലെ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒത്തുചേരലായി അടുത്ത ഫെബ്രുവരിയില്‍ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്‌ സംഘടിപ്പിക്കും– മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top