25 December Wednesday

രോഹിതിന്റേത്‌ ‘ഇരട്ട ത്രില്ലർ’ ; സംസ്ഥാന ചലച്ചിത്ര അവാർഡിൽ കൈവരിച്ചത്‌ ഇരട്ടനേട്ടം

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Friday Aug 16, 2024



തിരുവനന്തപുരം
ഇമോഷണൽ ത്രില്ലറായ ‘ഇരട്ട’ സംസ്ഥാന ചലച്ചിത്ര അവാർഡിൽ കൈവരിച്ചത്‌ ഇരട്ടനേട്ടം. മികച്ച രണ്ടാമത്തെ ചിത്രവും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ചിത്രം നേടി. അതിന്റെ സന്തോഷത്തിലാണ്‌ ചിത്രത്തിന്റെ സംവിധായകൻ രോഹിത് എം ജി കൃഷ്‌ണൻ. സംവിധായകനാകണമെന്ന്‌ ആഗ്രഹിച്ചുനടക്കുമ്പോഴാണ്‌   ഒറ്റപ്പാലത്തെ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ പോസ്‌റ്റൽ അസിസ്‌റ്റന്റായി ജോലി കിട്ടിയത്‌. അപ്പോഴും സിനിമയെന്നതായിരുന്നു സ്വപ്‌നം.   

സ്വന്തമായി തിരക്കഥയുണ്ടാക്കി  നടൻ ജോജുജോർജിന്റെയടുത്ത്‌. കഥകേട്ടപ്പോൾതന്നെ ജോജു ഓകെ പറഞ്ഞു.  സഹസംവിധായകൻപോലുമാകാതെ ആദ്യ തിരക്കഥതന്നെ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചു. അതിലൂടെ ഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ചത്‌ ഇരട്ടിയിലേറെ സന്തോഷംനൽകുന്നുവെന്ന്‌ രോഹിത്‌ പറഞ്ഞു.  ബോളിവുഡിലെ നിർമാതാക്കളായ റെഡ്‌ചില്ലീസ്‌ എന്റർടൈൻമെന്റ്‌സിന്‌ വേണ്ടി വെബ്‌സീരീസ്‌ ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top