ഒല്ലൂർ> രണ്ടരക്കിലോ സ്വർണം കവർന്ന കേസിലെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസ്. കർണാടകത്തിലും തമിഴ്നാട്ടിലും സമാന രീതിയിൽ കവർച്ച നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒന്നാം പ്രതി റോഷന് തിരുവല്ല, ചങ്ങനാശേരി, ചേർത്തല എന്നീ സ്റ്റേഷനുകളിൽ 22 കേസുണ്ട്.
ഷിജോയ്‌ക്ക് തിരുവല്ല, കോട്ടയം ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ഒമ്പത് കേസും സിദ്ദിഖിന് മതിലകം, കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ എട്ട് കേസും നിശാന്തിന് കൊണ്ടോട്ടി സ്റ്റേഷനിൽ ഒരു കേസും നിഖിൽ നാഥിന് മതിലകം, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി 12 കേസും നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം ഒല്ലൂർ എസിപി എസ് പി സുധീരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പീച്ചി ഇൻസ്പെക്ടർ പി അജിത്‌കുമാർ, മണ്ണുത്തി എസ്‌ഐ കെ സി ബൈജു, വിയ്യൂർ എസ്‌ഐ എൻ ന്യൂമാൻ, സൈബർസെൽ എസ്‌ഐ ടി ഡി ഫീസ്റ്റോ, എഎസ്‌ഐമാരായ പി എം റാഫി, പഴനിസ്വാമി, അജിത് കുമാർ, രജിത, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ദിലീപ്, മിനീഷ്, മഹേഷ്, അബീഷ് ആന്റണി, അനിൽകുമാർ, നിതീഷ്, സെബാസ്റ്റ്യൻ, വിഷ്ണു എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..