08 November Friday

പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 16, 2022

പാലക്കാട് > എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെ പാലക്കാട്‌ നഗരത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. മുൻ ആർഎസ്‌എസ്‌ മുൻ ശാരീരിക്‌ ശിക്ഷക്‌ പ്രമുഖ്‌  ശ്രീനിവാസൻ (45) ആണ്‌ മരിച്ചത്‌. മേലാമുറിയിൽ എസ്‌ കെ ഓട്ടോസ്‌ എന്ന സ്ഥാപനം നടത്തുന്ന  ശ്രീനിവാസനെ പകൽ ഒന്നോടെയാണ്‌ സ്ഥാപനത്തിനുള്ളിൽ കയറി വെട്ടിയത്‌.

മൂന്ന്‌ ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ്‌ ആക്രമണം നടത്തിയതെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നു. അക്രമത്തിനു പിന്നിൽ ആരാണെന്ന്‌ വ്യക്തമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അക്രമ സംഭവങ്ങൾ ഉണ്ടാവാനുളള സാധ്യത കണക്കിലെടുത്ത്‌ നഗരത്തിൽ കൂടുതൽ പൊലീസ്‌ സംഘത്തെ വിന്യസിച്ചു.

വെള്ളിയാഴ്‌ചയാണ്‌ എലപ്പുള്ളി സ്വദേശി സുബൈറിനെ കാറിലെത്തില സംഘം വാപ്പയുടെ മുന്നിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയത്‌. നവംബറിൽ ആർഎസ്‌എസ്‌ പ്രവർത്തകർ സഞ്‌ജിത്തിനെ എസ്‌ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top