പത്തനംതിട്ട > കൊടുമണ്ണിൽ ആർഎസ്എസ് - യൂത്ത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച അറുപത്തി അഞ്ച് പ്രവർത്തകർ ഇനി ഡിവൈഎഫ്ഐയുടെ ഭാഗമായി പ്രവർത്തിക്കും. പ്രവർത്തകർക്ക് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരണം നൽകി. സിപിഐ എം കൊടുമൺ ഏരിയ കമ്മറ്റി അംഗം അഡ്വ. ആർ ബി രാജീവ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ഡിവൈഎഫ്ഐ കൊടുമൺ ഏരിയ സെക്രട്ടറി സോബി ബാലൻ തുടങ്ങിയവർ സന്നിഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..