07 September Saturday

ഈത്തപ്പഴം ഇറക്കുമതി; കസ്‌റ്റംസിനോട്‌ വിവരാവകാശം തേടി സർക്കാർ

സ്വന്തം ലേഖകൻUpdated: Sunday Jan 31, 2021

തിരുവനന്തപുരം > ഈത്തപ്പഴം ഇറക്കുമതിയുൾപ്പെടെ വിവിധ വിഷയങ്ങളിൽ കസ്‌റ്റംസിൽനിന്ന്‌ വിവരങ്ങളാവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ. ചീഫ്‌ സെക്രട്ടറിയുടെ നിർദേശപ്രകാരം  അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എ പി രാജീവൻ വിവരാവകാശ നിയമപ്രകാരം  കൊച്ചിയിലെ  കസ്‌റ്റംസ്‌ എൻഫോഴ്‌സ്‌മെന്റ്‌ കമീഷണർക്ക്‌ അപേക്ഷ നൽകി. ഈത്തപ്പഴം ഇറക്കുമതിക്കാരന്റെ വിശദാംശങ്ങൾക്ക്‌ പുറമെ വെട്ടിപ്പിന്‌  കസ്‌റ്റംസ്‌ രണ്ടുവർഷത്തിനിടെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ, ഡ്യൂട്ടി ഇളവ്‌ തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ആദ്യമായാണ്‌ സർക്കാർ വിവരാവകാശ നിയമംവഴി ഇത്തരം അപേക്ഷ നൽകുന്നത്‌. ഇതോടെ ഈത്തപ്പഴം കടത്ത്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാരിന്‌ കസ്‌റ്റംസ്‌ നൽകേണ്ടിവരും. ഈത്തപ്പഴം കടത്തുമായി ബന്ധപ്പെട്ട്‌ സർക്കാരിനെതിരെ പുകമറ സൃഷ്‌ടിക്കാൻ‌ ആദ്യംമുതൽ  കസ്‌റ്റംസ്‌ ശ്രമിച്ചിരുന്നു‌. ഇതിന്റെ ഭാഗമായി മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തു.  മാധ്യമങ്ങളും യുഡിഎഫും ബിജെപിയും കള്ളക്കഥ പ്രചരിപ്പിച്ചു. ഈത്തപ്പഴത്തിനുള്ളിൽ സ്വർണം കടത്തിയെന്നായിരുന്നു ആരോപണം.

എത്ര അന്വേഷിച്ചിട്ടും  കസ്‌റ്റംസിന്‌ സർക്കാരിനെതിരെ ഒന്നും കിട്ടിയില്ല. അതോടെ ‘ഈത്തപ്പഴം’ അന്വേഷണം  വഴിയിലുപേക്ഷിച്ചു. കോൺസുലേറ്റുമായും ഡ്യൂട്ടി ഇളവുമായും ബന്ധപ്പെട്ട വിവരങ്ങൾ പൊതുഭരണ വകുപ്പ്‌ പൊളിറ്റിക്കൽ വിഭാഗത്തിൽനിന്ന്‌ കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിരുന്നു. അതിൽനിന്നും സർക്കാരിനെ പ്രതികൂട്ടിലാക്കാനുള്ളതൊന്നും കസ്‌റ്റംസിന്‌ ലഭിച്ചില്ല.   അന്വേഷണത്തെ ബാധിക്കാത്ത കാര്യങ്ങളാണ്‌ സർക്കാർ ആവശ്യപ്പെട്ടതെന്നതിനാൽ വിവരങ്ങൾ കസ്‌റ്റംസിന്‌ നൽകാതിരിക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top