22 December Sunday

റഷ്യൻ വ്യാപാരി ഇന്ത്യയിലെത്തിയിട്ട്‌ 555 വർഷം ; നൂറ്റാണ്ടുകൾക്കിപ്പുറം ആ വഴിയിലൂടെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

റഷ്യയിൽനിന്ന്‌ യാത്ര പുറപ്പെടുംമുമ്പ്‌ രതീഷ്‌നായർ 
റഷ്യൻ പരമ്പരാഗത വേഷത്തിൽ 



തിരുവനന്തപുരം
555 വർഷം മുമ്പ്, റഷ്യയിൽനിന്ന്‌ ഒരു വ്യാപാരി ഗുജറാത്തിലെത്തിയിരുന്നു– അഫനാസി നികിതിൻ. വാസ്‌കോഡ ഗാമ ഇന്ത്യയിൽ എത്തുന്നതിനും 29 വർഷം മുമ്പ്‌, നിരവധി പ്രതിസന്ധികളെ അതിജീവിച്ച്‌ കടലും കരയും കടന്നായിരുന്നു യാത്ര. റഷ്യ–- വോൾഗ അസ്‌ത്രകാൻ–- ദർബന്ധ്‌–- അസർബൈജാൻ–- ഇറാൻ–- ഒമാൻ വഴിയാണ്‌ ഗുജറാത്തിലെത്തിയത്‌. നൂറ്റാണ്ടുകൾക്ക്‌ ഇപ്പുറം ഈ വഴിയിലൂടെ സഞ്ചരിക്കുകയാണ്‌ തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്‌ടർ രതീഷ്‌ നായർ.

യാത്രയ്‌ക്ക്‌ റഷ്യയിൽ തുടക്കമായി. നികിതിൻ യാത്ര ആരംഭിച്ച ത്വെറിലിലെ നികിതിന്റെ സ്‌മാരകത്തിന് മുന്നിൽ നിന്നാണ്‌ യാത്ര ആരംഭിച്ചത്‌. റഷ്യയിൽ വോൾഗയിലൂടെ സഞ്ചരിച്ച് അസ്‌ത്രകാനിലും പിന്നീട് റോഡ് മാർഗം ദർബന്ധിലും എത്തും. അസർബൈജാൻ വഴി കരമാർഗം ഇറാനിലേക്ക് തിരിക്കുന്ന അദ്ദേഹം നികിതിന്റെ യാത്രാരേഖയായ "വോയേജ്‌ ബിയോൻഡ്‌ ത്രീ സീസി'ൽ സൂചിപ്പിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കും. പിന്നീട് ഒമാൻ വഴി ഗുജറാത്തിൽ എത്തും. ഇവിടെയും ഇരുപതോളം സ്ഥലങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് ഒക്‌ടോബർ 13ന് കോഴിക്കോട് എത്തും. യാത്രയ്‌ക്കിടയിൽ വിവിധ സർക്കാരുകളുടെ പ്രതിനിധികളുമായി ചർച്ച, സർവകലാശാലകളിൽ പ്രഭാഷണം, ആർട്ടിസ്റ്റ്‌ എസ്  രാധാകൃഷ്‌ണൻ വരച്ച നികിതിന്റെ യാത്രയെ അവലംബിച്ച ചിത്രങ്ങളുടെ പ്രദർശനം എന്നിവയുമുണ്ടാകും. ആദ്യ റഷ്യക്കാരൻ ഇന്ത്യയിലെത്തിയതിന്റെ 555–--ാം വാർഷികത്തിന്റെ സ്‌മരണയ്‌ക്കായിട്ടാണ്‌ യാത്ര.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top