22 December Sunday

കൊച്ചിയിലെത്തിയ റഷ്യൻ അന്തർവാഹിനി മടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


കൊച്ചി
കൊച്ചി തീരത്തെത്തിയ റഷ്യൻ അന്തർവാഹിനി ‘ഉഫ’ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഇരുരാജ്യങ്ങളുമായുള്ള സമുദ്ര സഹകരണത്തിന്റെ ഭാഗമായി ദക്ഷിണനാവിക ആസ്ഥാനത്തെത്തിയ ‘ഉഫ’യ്‌ക്ക്‌ ഇന്ത്യൻ നാവികസേന വൻ സ്വീകരണം നൽകിയിരുന്നു. ദക്ഷിണനാവിക ആസ്ഥാനവും സേനാമേധാവികളെയും സന്ദർശിച്ചശേഷം ബുധൻ വൈകിട്ടായിരുന്നു മടക്കം.

റഷ്യൻ‍ നാവികസേനയുടെ പസിഫിക് കപ്പൽപ്പടയുടെ ഭാഗമാണ് ഈ ഡീസൽ–ഇലക്ട്രിക് അന്തർവാഹിനി. നാലു കാലിബർ–-പിഎൽ ക്രൂയിസ്‌ മിസൈലുകൾ രണ്ട്‌ ടോർപിഡോ ട്യൂബുകളിലൂടെ തൊടുക്കാൻ ശേഷിയുള്ള അന്തർവാഹിനിയാണ്‌. അന്തർവാഹിനികളെയും കപ്പലുകളെയും തകർക്കാനെന്നപോലെ കര ആക്രമണത്തിനും ഇവയ്‌ക്കാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top