22 December Sunday

കനത്ത മഴ ; ശബരി റദ്ദാക്കി, കേരളയും 
കോർബയും വഴിമാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


തിരുവനന്തപുരം
ഞായറാഴ്‌ച സെക്കന്തരാബാദിൽനിന്ന്‌ പുറപ്പെടേണ്ട സെക്കന്തരാബാദ്– തിരുവനന്തപുരം ശബരി എക്‌സ്‌പ്രസും(17230) ചൊവ്വാഴ്‌ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ– -സെക്കന്തരാബാദ് ശബരി എക്‌സ്‌പ്രസും(17229) റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു.  ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും  കനത്ത മഴയെത്തുടർന്നാണിത്. റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്–- 044 -25354995, 044- 25354151

ശനിയാഴ്‌ച ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക്‌ പുറപ്പെട്ട കേരള എക്‌സ്‌പ്രസ്  വിജയനഗരം വഴിയും കോർബയിൽനിന്ന് പുറപ്പെട്ട കോർബ കൊച്ചുവേളി എക്‌സ്‌പ്രസ് വാറങ്കൽ, ആർക്കോണം വഴിയും എറണാകുളത്തുനിന്ന് പുറപ്പെട്ട പട്‌ന ജങ്‌ഷൻ സൂപ്പർ ഫാസ്റ്റ്‌ എക്‌സ്‌പ്രസ് വിജയവാഡയ്‌ക്കും നാഗ്‌പുരിനും ഇടയ്‌ക്കും വഴിതിരിച്ചുവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top