22 November Friday

ശബരിമല വിമാനത്താവളം ; പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024


തിരുവനന്തപുരം
നിർദ്ദിഷ്‌ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം ലഭിക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. പദ്ധതിസ്ഥലം അംഗീകരിക്കൽ, പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവ്യവസ്ഥകൾ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു. വിമാനത്താവളത്തിനായി കെഎസ്ഐഡിസി ആണ് പദ്ധതി ശുപാർശ പി എം- ഗതിശക്തിക്ക് സമർപ്പിച്ചത്.

ശബരിമല പദ്ധതിക്ക്‌ അനുമതി നൽകുന്നതിൽ നിരന്തരം ഉടക്കിട്ട കേന്ദ്ര സർക്കാർ നിലപാടിനെ രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ നേരിട്ടാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യം കാണുന്നത്. ശബരിമല തീർഥാടകർക്ക്‌ പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്‌ഘടനയ്‌ക്കും കുതിപ്പ്‌ പകരും. 2570 ഏക്കറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന്‌ അരികിലാണ്‌. പമ്പയിൽനിന്ന്‌ 50 കിലോമീറ്ററും കോട്ടയം ടൗണിൽനിന്ന്‌ 40 കിലോമീറ്ററും മാത്രമാണ്‌ ദൂരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top