ശബരിമല> മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ച സത്രം, പുല്ലുമേട് കാനനപാതയും എരുമേലി, കരിമല പാതയും തുറന്നു. ബുധനാഴ്ചയാണ് പാത തീർഥാടകർക്കായി തുറന്ന് നൽകിയത്. 581 പേരെയാണ് പുല്ലുമേട് കടത്തിവിട്ടത്. പാതകൾ സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന വനം വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുറന്നത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതകളിൽ ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..