23 December Monday

ശബരിമല ദർശനം നടത്തി മടങ്ങവേ ആന്ധ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ശബരിമല > ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ തീർഥാടകൻ ചെങ്ങന്നൂരിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് കുഴഞ്ഞുവീണ ഇയാളെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top