18 December Wednesday

ശബരിമല തീർഥാടനം: ചെന്നൈ- കൊല്ലം റൂട്ടിൽ നാല്‌ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

തിരുവനന്തപുരം > ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ ചെന്നൈ–- കൊല്ലം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ. ചെന്നൈ സെൻട്രൽ– -കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06111) 19 മുതൽ ജനുവരി 14 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 11.20ന്‌ ചെന്നൈ സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പകൽ 2.30ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–-ചെന്നൈ സെൻട്രൽ പ്രതിവാര സ്‌പെഷ്യൽ (06112) 20 മുതൽ ജനുവരി 15 വരെയുള്ള ബുധൻ ദിവസങ്ങളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 4.30ന്‌ കൊല്ലത്തുനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ പകൽ 11.35ന്‌ ചെന്നൈയിൽ എത്തും. രണ്ട്‌ എസി ടു ടയർ കോച്ച്‌ , നാല്‌ എസി ത്രി ടയർ കോച്ച്‌, 12 സ്ലീപ്പർ കോച്ച്‌, മൂന്ന്‌ ജനറൽ കോച്ച്‌, രണ്ട്‌ ഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും.

ചെന്നൈ സെൻട്രൽ– -കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06113) 23 മുതൽ ജനുവരി 18 വരെയുള്ള ശനികളിൽ സർവീസ്‌ നടത്തും. രാത്രി 11.20 പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ പകൽ 2.30ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം– -ചെന്നൈ സെൻട്രൽ പ്രതിവാര സ്‌പെഷ്യൽ 24 മുതൽ ജനുവരി 19 വരെയുള്ള ഞായർ ദിവസങ്ങളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 5.50ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ 11.35ന്‌ ചെന്നൈയിൽ എത്തും. 1 എസി ത്രി ടയർ‌ കോച്ച്‌, എട്ട്‌ സ്ലീപ്പർ കോച്ച്‌, 10 ജനറൽ കോച്ച്‌, രണ്ട്‌ ഭിന്നശേഷി കോച്ചുകൾ എന്നിവയുണ്ടാകും. പേരമ്പുർ, തിരുവള്ളൂർ, ആറക്കോണം, കാട്‌പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്‌, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്‌, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ ഉണ്ടാകും.

ചെന്നൈ സെൻട്രൽ– -കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06117) 18 മുതൽ ഡിസംബർ 13 വരെയുള്ള തിങ്കൾ ദിവസങ്ങളിൽ സർവീസ്‌ നടത്തും. പകൽ 3.10ന്‌ ചെന്നൈ സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.20ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–- ചെന്നൈ സെൻട്രൽ പ്രതിവാര സ്‌പെഷ്യൽ (06118) 19 മുതൽ ജനുവരി 14 വരെയുള്ള ചൊവ്വ ദിവസങ്ങളിൽ സർവീസ്‌ നടത്തും. കൊല്ലത്തുനിന്ന്‌ രാവിലെ 10.45ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 3.30ന്‌ ചെന്നൈയിൽ എത്തും. ഇതിന്‌ ഏറ്റുമാനൂരും സ്‌റ്റോപ്പുണ്ടാകും.

ചെന്നൈ സെൻട്രൽ– -കൊല്ലം എസി ഗരീബ്‌രഥ്‌ പ്രതിവാര സ്‌പെഷ്യൽ (06119) 20 മുതൽ ജനുവരി 15 വരെയുള്ള ബുധൻ ദിവസങ്ങളിൽ സർവീസ്‌ നടത്തും. ചെന്നൈയിൽനിന്ന്‌ പകൽ 3.10ന്‌ പുറപ്പെട്ട്‌ രാവിലെ 6.20ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം- ചെന്നൈ സെൻട്രൽ എസി ഗരീബ്‌രഥ്‌ പ്രതിവാര സ്‌പെഷ്യൽ (06120) രാവിലെ 10.45ന്‌ കൊല്ലത്തുനിന്ന്‌ പുറപ്പെട്ട്‌ ജനുവരി 16 വരെയുള്ള വ്യാഴം ദിവസങ്ങളിൽ സർവീസ്‌ നടത്തും. 15 എസി ത്രി ടയർ ഇക്കണോമി കോച്ചുകളുണ്ടാകും. റിസർവേഷൻ ആരംഭിച്ചു.

കച്ചിഗുഡ- കോട്ടയം സ്‌പെഷ്യൽ (07131) 17, 24 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 12.30ന്‌ കച്ചിഗുഡയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം വൈകിട്ട്‌ 6.30ന്‌ കോട്ടയത്ത്‌ എത്തും. കോട്ടയം- കച്ചിഗുഡ പ്രതിവാര സ്‌പെഷ്യൽ (-07132) 18, 25 തീയതികളിൽ സർവീസ്‌ നടത്തും.  കോട്ടയത്തുനിന്ന്‌ രാത്രി 8.50ന്‌ പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിനം പുലർച്ചെ ഒന്നിന്‌ കച്ചിഗുഡയിൽ എത്തും. രണ്ട്‌ എസി ടു ടയർ കോച്ച്‌, ആറ്‌ എസി ത്രി ടയർ കോച്ച്‌, ഏഴ്‌ സ്ലീപ്പർ കോച്ച്‌, മൂന്ന്‌ ജനറൽ കോച്ച്‌, ഒരു ഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top