23 December Monday

കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024


ശബരിമല> എരുമേലി വഴി പരമ്പരാഗത കാനന പാത വഴിനടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്. നാളെ മുതല്‍ പാസ് വിതരണം തുടങ്ങും.

50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പാസ് നല്‍കുന്നതോടെ അതൊഴിവാകും.

പരമ്പരാഗത കാനന പാത വഴി വരുന്ന ഭക്തരെ മരക്കൂട്ടത്തു നിന്നു ചന്ദ്രാനന്ദന്‍ റോഡിലൂടെ കടത്തി വാവര് സ്വാമിയുടെ നടയിലൂടെ നേരിട്ട് 18ാം പടിയിലേക്ക് കയറ്റും. നാളെ മുതലാണ് സന്നിധാനത്ത് ഈ സജ്ജീകരണം ആരംഭിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top