22 December Sunday

ശബരിമല സ്‌പെഷ്യൽ ട്രെയിൻ 19 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

പാലക്കാട്‌> ശബരിമല തീർഥാടകർക്കായുള്ള സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്‌ 19ന് മുതൽ ഓടിതുടങ്ങും. ഹൂബ്ലി ജങ്ഷനിൽ നിന്ന്‌ കോട്ടയത്തേക്കുള്ള സ്പെഷ്യൽ(07371)  19 മുതൽ ജനുവരി 14 വരെ ചൊവ്വാഴ്‌ചകളിലാണ് സർവീസ്‌ നടത്തുന്നത്.

ഹൂബ്ലിയിൽ നിന്ന്‌ പകൽ 3.15 ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം പകൽ 12ന്‌ കോട്ടയത്ത്‌ എത്തും. തിരികെയുള്ള ട്രെയിൻ (07372 ) 20 മുതൽ ജനുവരി  15 വരെ ബുധനാഴ്‌ചകളിലാണ്‌ സർവീസ്‌. കോട്ടയത്തുനിന്ന്‌ പകൽ മൂന്നിന്‌ പുറപ്പെട്ട്‌ തൊട്ടടുത്ത ദിവസം പകൽ 12.50 ന്‌ ഹൂബ്ലിയിലെത്തും.

രണ്ടു വീതം എസി ടു ടയർ ത്രീടയർ, ആറ്‌ സ്ലീപ്പർ, ആറ്‌ സെക്കൻഡ്‌ ക്ലാസ്‌, രണ്ട്‌ സെക്കൻഡ്‌ ക്ലാസ്‌ ലഗേജ്‌ കം ബ്രേക്ക്‌ വാൻ എന്നിങ്ങനെയാണ്‌ കോച്ചുകളുടെ എണ്ണം. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top