തിരുവനന്തപുരം
സ്‌പോട്ട് ബുക്കിങ് അടക്കം ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം തീർഥാടനത്തിനു മുമ്പ് പരിഹാരമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒരു തീർഥാടകനു പോലും ദർശനം ലഭിക്കാതെ മടങ്ങിപോവേണ്ടി വരില്ല.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. തീർഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും സർക്കാരും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോകുമ്പോൾ അതിലെ ആത്മാർഥത ജനങ്ങൾ തിരിച്ചറിയും.
കേവലം ദേവസ്വം ബോർഡ് മാത്രം നടത്തുന്ന ഉത്സവമല്ല ശബരിമലയിലേത്. വലുതും ചെറുതുമായ 28 വകുപ്പുകൾ ചേർന്ന് നടത്തുന്നതാണ്. ഇനിയും 40 ദിവസമുണ്ട്. ഒരുപാട് യോഗവും നടക്കാനുണ്ട്. അതിലൊക്കെ മാറിയ സാഹചര്യങ്ങൾ ചർച്ചയാകും–- പ്രശാന്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..