ശബരിമല > മണ്ഡലകാലം 30 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനത്തിൽ മുൻവർഷങ്ങളേക്കാൾ 22 കോടി രൂപയുടെ വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശനി വരെ 163,89,20,204 രൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം 141,12,97,723 രൂപയായിരുന്നു വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 22,76,22,481 രൂപയുടെ അധിക വരുമാനം ഉണ്ടായി. അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്, കഴിഞ്ഞ വർഷത്തേക്കാൾ 17, 41,19,730 രൂപ അധിക വരുമാനമായുണ്ട്.
തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്. 22,67,956 തീർഥാടകരാണ് ശനി വരെ ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ അധികമെത്തിയത് 4,51,043 തീർഥാടകർ. സർക്കാർ, ദേവസ്വം ബോർഡ്, പൊലീസ് തുടങ്ങി എല്ലാവരും സംയുക്തമായി എടുത്ത മുന്നൊരുക്കങ്ങളുടെ വിജയം കൂടിയാണ് തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധന. ഈ തീർഥാടന കാലത്ത് മികച്ച മാധ്യമപിന്തുണയും ഉണ്ടായി. തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് വലിയ പ്രയത്നം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Highlights : 22,67,956 തീർഥാടകർ ശനി വരെ ദർശനം നടത്തി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..