ശബരിമല > ശബരിമലയ്ക്കായി ടിവി ചാനൽ ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ്. ക്ഷേത്രവുമായി ബന്ധപ്പെട്ട വാർത്തകളും അറിയിപ്പുകളുമെല്ലാം ജനങ്ങളിലെത്തിക്കാൻ ചാനലിലൂടെ കഴിയും. മണ്ഡല–-മകരവിളക്ക് സീസണിന് പുറമേ മാസപൂജയടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന പൂജകളും ആചാരങ്ങളുമെല്ലാം സംപ്രേഷണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തിരുപ്പതി ക്ഷേത്രം ആരംഭിച്ച ചാനലാണ് മാതൃകയാക്കുക.
ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വമ്പൻ കമ്പനികളിൽനിന്ന് പരസ്യ വരുമാനവും ചാനലിലൂടെ ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ ചാനൽ യാഥാർഥ്യമാക്കാനാണ് ശ്രമം. ചാനൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില സംരംഭകർ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..