21 December Saturday

ശബരിമലയിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം ദർശനത്തിനെത്തിയത്‌ 96,007പേർ

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

ശബരിമല > ശബരിമലയിൽ തീർഥാടകരുടെ തിരക്കേറുന്നു. വ്യാഴാഴ്‌ച മാത്രം ദർശനത്തിനെത്തിയത്‌ 96,007പേർ. ഈ സീസണിലെ വലിയ തിരക്കാണിത്‌. പകൽ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്. പുൽമേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതിൽ 70,000 പേർ വെർച്വൽ ക്യൂ വഴിയും 22,121 പേർ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്.
വെള്ളിയും തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ട്. പകൽ 12 വരെ 54,099 പേർ ദർശനം നടത്തിയപ്പോൾ വൈകിട്ട് അഞ്ചുവരെ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 70,964 പേർ ശബരിമലയിലെത്തി. പകൽ 12വരെ പമ്പ വഴി 51,818 പേരും പുൽമേടുവഴി 2281 പേരുമാണ് എത്തിയത്. ഇതിൽ സ്‌പോട്ട് ബുക്കിങ് മാത്രം 11,657 പേർ.
സീസണിലെ ഏറ്റവും വലിയ തിരക്കുണ്ടായിട്ടും ദർശനം സുഗമമാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധിച്ചെന്ന്‌ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ച്‌ വരുംദിവസങ്ങളിൽ ഒരുലക്ഷത്തിലേറെപേർ എത്തുമെന്ന്‌ കണക്കാക്കി കൃത്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വഴി ദർശത്തിനെത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്‌. കഴിഞ്ഞ വെള്ളി മുതലാണ് സ്‌പോട്ട് ബുക്കിങ്ങിൽ വലിയ വർധനയുണ്ടായത്. നവംബർ 15 മുതൽ ഡിസംബർ 19 വരെ ആകെ 4,46,130 പേരാണ് സ്‌പോട്ട് ബുക്കിങ് ചെയ്‌തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top