കൊച്ചി> മോഡലുകളുടെ അപകടമരണ കേസിലെയും നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെയും പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും തടവില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും സൈജു മുനമ്പം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഫെബ്രുവരി 16നാണ് സംഭവം. കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് സൈജുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഒരു ലക്ഷം രൂപ തന്നാല്‍ മതിയെന്നും ആവശ്യപ്പെട്ടുവെന്നും സൈജു പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..