22 December Sunday

സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു; സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ല: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പത്തനംതിട്ട> മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മികതയുടെ പ്രശ്നമില്ലെന്ന് മന്ത്രി പി രാജീവ്. ഇതു സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്ന് സജി ചെറിയാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാഗം കൂടി ഹൈക്കോടതി കേള്‍ക്കേണ്ടതായിരുന്നു. സജി ചെറിയാനെ കൂടി കേള്‍ക്കണം. മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ അന്വേഷണം നേരിടാമെന്നും മന്ത്രി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ സി ബി ഐ അന്വേഷണ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യമില്ലന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം മതിയാകും എന്നും വ്യക്തമാക്കിയിരുന്നു.

മന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ക്കെതിരെ ആയതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാകും ഉചിതം എന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. സജി ചെറിയാന്‍ മന്ത്രി പദവി ഒഴിയണമെന്ന ആവശ്യത്തെ തള്ളുന്നതാണ് കോടതി ഉത്തരവിലെ ഈ പരാമര്‍ശം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top