തിരുവനന്തപുരം
ചരിത്ര വസ്തുതകളുടെ നിലനിൽപ്പിനും കലാ-സാംസ്കാരിക പൈതൃകങ്ങളുടെ വീണ്ടെടുപ്പിനുമായി കേരള ഡിജിറ്റൽ സർവകലാശാല സിഡിടിസി തയ്യാറാക്കിയ വെബ്സൈറ്റ് കാലഘട്ടം ആവശ്യപ്പെടുന്ന ചരിത്രദൗത്യമാണെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ വിവിധ പോർട്ടലുകൾ സമന്വയിപ്പിച്ച വെബ്സൈറ്റ് മന്ത്രി ഉദ്ഘാടനംചെയ്‌തു.
നമ്മുടെ കുട്ടിക്കാലത്ത് കണ്ട പല കലാരൂപങ്ങളും ഇന്ന് കാണാൻ കഴിയുന്നില്ല. പല കാരണങ്ങളാൽ പ്രാദേശിക കലകൾ അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്നു. 50 വർഷം കഴിഞ്ഞും നമ്മുടെ നാട്ടിൽ ഇതുപോലെ നിരവധി കലാശേഷിപ്പുകൾ ഉണ്ടായിരുന്നെന്ന് വരും തലമുറയെ ബോധ്യപ്പെടുത്താനാകണം. അതിന് ഇത്തരം ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ വേണമെന്ന് മന്ത്രി പറഞ്ഞു.
ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. സിഡിടിസി ഉപദേശക സമിതി ചെയർമാൻ കെ ജയകുമാർ, ഡോ. സജി ഗോപിനാഥ്, ഡോ. പ്രമോദ് പയ്യന്നൂർ, പ്രൊഫ. മുജീബ്, ഡോ. ജി മാളു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..