22 December Sunday

തുടർനടപടി ഉണ്ടാകുമെന്ന്‌ 
വിശ്വാസമുണ്ട്‌: സജിത മഠത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024



കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന വിശ്വാസം ഉണ്ടെന്ന്‌ വിമൻ ഇൻ സിനിമ കലക്ടീവ്‌ (ഡബ്ല്യുസിസി) അംഗം സജിത മഠത്തിൽ. സിനിമാമേഖലയിലെ ദുഷ്‌പ്രവണതകൾ സർക്കാരിനുമുന്നിൽ എത്തിക്കുക എന്ന ഉത്തരവാദിത്വമാണ്‌ ഡബ്ല്യുസിസിക്ക്‌ ഉണ്ടായിരുന്നത്‌. അത്‌ നിറവേറ്റി.
റിപ്പോർട്ട്‌ പഠിക്കുകയാണ്‌. തുടർനടപടി ആലോചിക്കാൻ അംഗങ്ങൾ ഉടൻ ഓൺലൈൻ യോഗം ചേരും. ദീർഘകാലത്തെ നിയമപോരാട്ടത്തിന്‌ ഒടുവിലാണ്‌ റിപ്പോർട്ട്‌ വെളിച്ചംകണ്ടതെന്നും സജിത മഠത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top