21 December Saturday

ശബരിമല നട വെള്ളിയാഴ്ച തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

പത്തനംതിട്ട> ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും.

കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ തുടര്‍ച്ചയായ ഒമ്പത് ദിവസം ദര്‍ശനത്തിന് അവസരമുണ്ട്. കന്നിമാസ പൂജകള്‍ക്കു ശേഷം 21നാണ് നട അടയ്ക്കുക.

 ഓണത്തോടനുബന്ധിച്ച് ഉത്രാടനാളില്‍ മേല്‍ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടംനാളില്‍ പൊലീസിന്റെയും വകയായി സന്നിധാനത്ത് ഓണസദ്യയുണ്ടാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top