23 December Monday

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കൊച്ചി > പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിർമാതാക്കളുടെ സംഘടനയ്ക്ക് നേരെ സാന്ദ്ര തോമസ് രൂക്ഷമായ വിർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾവിഭാ​ഗമുണ്ടെന്നും അവരാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സാന്ദ്ര തോമസ് നേരത്തെ വിമർശിച്ചിരുന്നു. സംഘടനയിലെ സ്ത്രീകളെ പൂർണമായും അവ​ഗണിക്കുന്നു. സ്ത്രീകൾ സംഘടനയിൽ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര പറഞ്ഞിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top