26 December Thursday

സംഘടനയിൽനിന്ന്‌ പുറത്താക്കിയത് ​ഗൂഢാലോചന; കേസുമായി മുന്നോട്ടുപോകും: സാന്ദ്ര തോമസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കൊച്ചി> നിർമാതാക്കളുടെ സംഘടനയിൽനിന്ന്‌ പുറത്താക്കിയതിനുപിന്നിൽ ഗൂഢാലോചനയെന്ന്‌ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നൽകിയ കേസുമായി മുന്നോട്ടുപോകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘‘ആർക്കെതിരെയാണോ കേസ് കൊടുത്തത് അവരും സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും എന്നെ പുറത്താക്കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിൽ അവർ പെരുമാറിയിട്ടുണ്ട്‌. സ്ത്രീയെന്ന നിലയിൽ വളരെ മോശം അനുഭവമാണുണ്ടായത്. വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കി. അത്‌ മാധ്യമങ്ങളിലൂടെ തുറന്നുപറയാനാകില്ല’’- സാന്ദ്ര പറഞ്ഞു. കേസ് പ്രത്യേക അന്വേഷകസംഘത്തിന്റെ പരിഗണനയിലായതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും സാന്ദ്ര തോമസ്‌ പ്രതികരിച്ചു.

അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്‌ തുടർച്ചയായി അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ്‌ സാന്ദ്ര തോമസിനെ പുറത്താക്കിയതെന്ന് പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഒക്‌ടോബർ 28ന്‌ ചേർന്ന അസോസിയേഷൻ ഭരണസമിതിയോഗമാണ്‌ തീരുമാനമെടുത്തത്‌.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top