22 November Friday
ഓർമകളിൽ നിറഞ്ഞു

ചമയങ്ങളില്ലാത്ത 
 കമ്യൂണിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

വൈപ്പിൻ
ജന്മനാടിന്റെയും ആരാധകരുടെയും മനസ്സിൽ നിറഞ്ഞ് ശങ്കരാടി. കമ്യൂണിസ്‌റ്റ്‌ പാര്‍ടിയുടെ ആദ്യകാല പ്രവർത്തകനും അതുല്യനടനുമായ ശങ്കരാടിയോടുള്ള സ്‌നേഹാദരമായി സ്വന്തംനാടായ ചെറായിയിലെ ജന്മശതാബ്ദി സമ്മേളനം. അഭിനേതാവ്, രാഷ്ട്രീയപ്രവർത്തകന്‍, മാധ്യമപ്രവർത്തകന്‍ എന്നിങ്ങനെ മലയാളമനസ്സിൽ മായാത്ത മുദ്രപതിപ്പിച്ച ശങ്കരാടിയുടെ (ചന്ദ്രശേഖരൻ മേനോൻ) മിഴിവാർന്ന ചിത്രം വാക്കുകളിലും മനസ്സുകളിലും നിറഞ്ഞു.


 

ചെറായി സഹോദര സ്മാരകത്തിൽ സമ്മേളനം ഡോ. സെബാസ്‌റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്‌തു. ഉത്തമനായ മനുഷ്യനായിരുന്നു ശങ്കരാടിയെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.  ‘‘അത്യുജ്വല അഭിനേതാവായിരുന്നു; തനിക്കുമാത്രം ചെയ്യാൻ കഴിയുന്നവയാണ് അദ്ദേഹം ചെയ്തത്. മലയാള സിനിമയിലെ കാരണവരും കാര്യസ്ഥനുമായിരുന്നു അദ്ദേഹം’’-–- സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.

ശങ്കരാടിയുമായി നേരിട്ട്‌ ഇടപഴകാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിലെ രാഷ്ട്രീയ പ്രവർത്തകനെയും നടനെയും മനസ്സിലാക്കാൻ കഴിഞ്ഞെന്നും -എംഎൽഎ പറഞ്ഞു. സിപ്പി പള്ളിപ്പുറം, പൂയ്യപ്പിള്ളി തങ്കപ്പൻ, ഡോ. കെ കെ ജോഷി, വി പി സാബു, വിനോയ് കുമാർ, കെ ജെ ഷൈൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ്‌ ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top