കഴക്കൂട്ടം > ഫോണിന്റെ അങ്ങേത്തലയ്ക്കലിൽനിന്ന് സാന്റാക്ലോസിന്റെ കുസൃതിനിറഞ്ഞ ശബ്ദം കേള്‍പ്പിക്കുന്ന ‘സാന്റാ കാളിങ് എ ഐ ആപ്' ആഗോളതരംഗമാകുന്നു. ക്രിസ്മസ് ആശംസയും പാട്ടും സാന്റയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതിനായി നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി കെഎസ് യുഎമ്മിന് കീഴിലുള്ള സ്റ്റാര്‍ട്ടപ് സംരംഭകര്‍ നിര്‍മിച്ച മൊബൈല്‍ ആപ്ലിക്കേഷനാണിത്.
വിദേശരാജ്യങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ആപ്പിന് ലഭിച്ചത്. ലോകത്തെമ്പാടുമുള്ള ആളുകള്‍ക്ക് അവരവരുടെ ഭാഷയില്‍ സാന്റാ കോളിങ് ആപ്പിലൂടെ ക്രിസ്മസ് സന്ദേശം ലഭ്യമാകും. ഇതിലൂടെ കുഞ്ഞുങ്ങള്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ക്രിസ്മസ് സന്ദേശം അയക്കാനാകും. ആപ് ഉപയോഗിക്കുന്നയാളുടെ ചോദ്യങ്ങള്‍ക്കും സാന്റാ മറുപടി നല്‍കും.
മന്ത്രി പി രാജീവ് എഐ ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നു. ആപ്പിന്റെ നിർമാതാക്കളിലൊരാളായ റിച്ചിന്‍ ആര്‍ ചന്ദ്രന്‍ സമീപം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..