23 December Monday

ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറിയാകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം > അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാവും ഇത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

ശാരദാ മുരളീധരനും ഡോ. വേണുവും ഭാര്യാ ഭർത്താക്കന്മാരാണ്. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. നിയമനം നടക്കുന്നതോടെ  ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top