27 December Friday

ഇന്ന്‌ വയനാട്‌ 
സർവകക്ഷി യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം > വയനാട്‌ പുനരധിവാസമുൾപ്പെടെ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം വ്യാഴാഴ്ച. ദുരന്തത്തിന്‌ ഒരുമാസം തികയുന്ന ദിവസമാണ്‌ വ്യാഴാഴ്ച. ജൂലൈ 29ന്‌ അർധരാത്രിക്കുശേഷമാണ്‌ മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായത്‌.  വൈകിട്ട്‌ 4.30ന്‌  ചേരുന്ന ഓൺലൈൻ യോഗത്തിൽ വിവിധ കക്ഷിനേതാക്കൾക്കുപുറമേ റവന്യൂ-, വനം, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ, ധനകാര്യം, പൊതുമരാമത്ത്, പട്ടികജാതി–-വർഗ–- പിന്നാക്ക ക്ഷേമ മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top