തിരുവനന്തപുരം
സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ മെയിൻ ബ്ലോക്കിലേക്കുള്ള വൈദ്യുതി വിതരണം ജനറേറ്റർ സംവിധാനത്തിൽനിന്നുമാറ്റി തിങ്കൾ രാവിലെയോടെ പുനഃസ്ഥാപിച്ചു. ഞായർ രാത്രിയാണ് വൈദ്യുതിത്തകരാറുണ്ടായത്. തിങ്കൾ രാവിലെ 7.30 മുതൽ വൈദ്യുതിബന്ധം സാധാരണ നിലയിലായി.
ജനറേറ്റർ പാനൽബോർഡിലെ കോൺടാക്ടർ സ്വിച്ചും തിങ്കൾ വൈകിട്ടോടെ മാറ്റിസ്ഥാപിച്ചു. പകൽ മൂന്നിനുശേഷം ശസ്ത്രക്രിയകൾ ഉൾപ്പെടെ തിരക്കുകൾ ഒഴിഞ്ഞശേഷം ബദൽ സംവിധാനമൊരുക്കിയാണ് സ്വിച്ച് മാറ്റിയത്. അതിനാൽ ആശുപത്രി പ്രവർത്തനത്തെ ഇത് ബാധിച്ചില്ല.
ആശുപത്രിയിൽ അറ്റകുറ്റപ്പണികൾ ഞായറാഴ്ച നടക്കുന്നുണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചപ്പോൾ എസ്‌എടിയിലെ ട്രാൻസ്‌ഫോമറിൽ സാങ്കേതികത്തകരാറുണ്ടായി. രാത്രി 1--0.20ന് താൽക്കാലിക ജനറേറ്റർ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം വിഷയം പരിശോധിക്കും.
നിയോനേറ്റൽ വാർഡ്, എൻഐസിയു, വെന്റിലേറ്റർ എന്നിവയുള്ള കെട്ടിടത്തിൽ വൈദ്യുതി തടസമുണ്ടായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..