തൃശൂർ > കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിര്യാതനായ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരിൽ. പകൽ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.
ശനിയാഴ്ച രാവിലെ ചൊവ്വൂർ ഹരിശ്രീനഗറിൽ അദ്ദേഹത്തിന്റെ അച്ഛൻ വാസുദേവൻ നമ്പൂതിരിയും അമ്മ പാർവതിയും താമസിക്കുന്ന 55–--ാം നമ്പർ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പകൽ 12- മുതൽ ഒന്നുവരെ സാഹിത്യ അക്കാദമിയിൽ പൊതുദശനം. തിരുവനന്തപുരം വഞ്ചിയൂർ ആർപി അപ്പാർട്മെന്റിലെ ഡി-1 ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..