05 November Tuesday

സമൂഹ മാധ്യമങ്ങളിൽ സേവ് അർജുൻ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

അങ്കോല > അർജുനയുള്ള തെരച്ചിലിൽ വലിയ അനാസ്ഥ കാട്ടിയ കർണാടക സർക്കാരിനെതിരെ സമൂഹ മാധ്യമങ്ങളിലും വൻ പ്രതിഷേധം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഫേസ് ബുക്ക്, ഇൻസ്റ്റാ പേജുകളിൽ 'സേവ് അർജുൻ' പോസ്റ്ററുകൾ നിറഞ്ഞു. കന്നഡയിലും പ്രതിഷേധ വാക്യങ്ങൾ പോസ്റ്റ് ചെയ്തു.

ദുരന്ത സ്ഥലത്ത് സെൽഫിയെടുത്ത് രസിച്ച ഉത്തര കന്നഡ എസ്പി എം നാരായണ ക്കെതിരെയും സമാനമായ സൈബർ പ്രതിഷേധമാണ് നടക്കുന്നത്. രക്ഷാപ്രവർത്തനത്തിലെ കേരള മാതൃക ഉയർത്തിക്കാട്ടിയും കർണാടകയിലെ കോൺഗ്രസിൻ്റെ പരാജയവും പ്രതിഷേധക്കാർ കമൻ്റുകളിലൂടെ ചർച്ചയാക്കി.

ദുരന്ത സ്ഥലത്ത്നിന്ന് ഉത്തര കന്നഡ എസ് പി എം 
നാരായണ സെൽഫിയെടുത്തപ്പോൾ

ദുരന്ത സ്ഥലത്ത്നിന്ന് ഉത്തര കന്നഡ എസ് പി എം 
നാരായണ സെൽഫിയെടുത്തപ്പോൾ

 

 

സഹിക്കാവുന്നതിലും 
അപ്പുറമായി

അങ്കോല > കേരളത്തിലെ മാധ്യമങ്ങൾ എത്തുമ്പോൾ മാത്രമാണ് ഊർജിതമായ മണ്ണു നീക്കൽ നടക്കുന്നത് എന്നും, അല്ലാത്തപ്പോൾ ഒന്നോ രണ്ടോ ജെസിബി മാത്രമാണ് സ്ഥലത്തുള്ളതെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ. ഞായർ രാവിലെ പോലും വേണ്ടത്ര ലോറിയും ജെസിബിയും സ്ഥലത്തുണ്ടായില്ല. ആധുനിക ഉപകരണങ്ങൾ എത്തിച്ചില്ല. ഞങ്ങൾ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് അൽപ്പമെങ്കിലും അനക്കമുണ്ടായത്.

ലോറിയുടമ മനാഫിനെ പൊലീസ് മർദ്ദിച്ചു.  ഞങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെ തട്ടിക്കയറുകയാണ് പൊലീസെന്നും - ജിതിൻ പറഞ്ഞു. സഹോദരൻ അഭിജിത്തും ബന്ധു നിവേദും ലോറി ഉടമ മനാഫും തിരച്ചിൽ സ്ഥലത്തുണ്ട്‌. 

കരയിൽ 
ഇനിയും പ്രതീക്ഷ: രഞ്ജിത്ത് 
ഇസ്രയേൽ

അങ്കോല > കരയിലെ തെരച്ചിൽ സൈന്യം  നിർത്തിയെങ്കിലും തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. തിങ്കളാഴ്ച തിരച്ചിൽ തുടാൻ സൈന്യം അനുമതി നൽകിയിട്ടുണ്ടെന്ന്‌ രഞ്ജിത്ത് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top