08 September Sunday

ഇനി ബാഗില്ലാതെ സ്‌കൂളിൽ പോകാം ; ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


തിരുവനന്തപുരം
ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു  ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം 1.6 –-2  കിലോക്കുള്ളിലും  പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 –- 4.5 കിലോയ്ക്കും  ഇടയിൽ ആക്കുന്ന വിധം ക്രമീകരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഭാരം കുറയ്‌ക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ് അച്ചടിച്ച് നൽകുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നു  മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധി പരാതികളും നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും മറ്റും ഉയരുന്ന സാഹചര്യത്തിലാണ്‌ നടപടി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top