27 December Friday

ആലത്തൂരിൽ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

പാലക്കാട് > ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകിട്ട് അപകടത്തില്‍പ്പെട്ടത്.

ബസില്‍ 40 ഓളം വിദ്യാര്‍ഥികള്ളുണ്ടായിരുന്നു. 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ബസ് നിയന്ത്രണം തെറ്റി ചേരാമംഗലം കനാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top