22 December Sunday

ഇനിയൊരു വയനാട്‌ ഉണ്ടാകരുത്‌ ; മണ്ണിടിയുംമുമ്പേ മുന്നറിയിപ്പെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


ആലപ്പുഴ
ഇരച്ചെത്തിയ മഴവെള്ളം കൈവിട്ട്‌ പായുമ്പോൾ പ്രാണൻ കൈയിൽ പിടിച്ച്‌ ഓടാൻ മുന്നറിയിപ്പ്‌ നൽകണം. ഇനിയൊരു വയനാട്‌ ഉണ്ടാകരുത്‌. അതിന്‌ ശാസ്‌ത്രത്തെ കൂട്ടുപിടിച്ചാണ്‌ ജിവിഎച്ച്‌എസ്‌എസ്‌ കൽപ്പറ്റയിലെ വിദ്യാർഥികളെത്തിയത്‌. മോഹിത്‌ പി ഷാജിയും സി വി ശരണ്യയുമാണ്‌ കനത്ത മഴ പെയ്ത്‌ മണ്ണിടിച്ചിലുണ്ടാവുന്നതിന്‌ മുൻപ്‌ സ്വയം പ്രവർത്തിക്കുന്ന മുന്നറിയിപ്പ്‌ സംവിധാനവുമായി വയനാടൻ കുന്നിറങ്ങിയെത്തിയത്‌.

മഴയുടെ തോത്‌ കൂടിയാൽ അത്‌ അളക്കാനുള്ള റെയിൻ ഗേജ്‌ ഉപകരണവും മോഡലിലുണ്ട്‌. മണ്ണ്‌ 70 ശതമാനം മുതൽ 80 ശതമാനം വരെ നനഞ്ഞാൽ സോയിൽ സെൻസർ വഴി സിഗ്നലുകളായി കലക്‌ടറേറ്റിന്‌ മുന്നറിയിപ്പ്‌ നൽകും. സിഗ്നൽ ലഭിച്ചാൽ ഉടൻ മണ്ണിടിച്ചിൽ മുന്നറിയിപ്പ്‌ പ്രദേശവാസികളുടെ ഫോണിലേക്ക്‌ സന്ദേശങ്ങളെത്തും. രാത്രികാലങ്ങളിൽ നദികളിലെ ജലനിരപ്പുയർന്ന്‌ അധികമായാൽ ബീപ്‌ സൗണ്ടും പുറപ്പെടുവിക്കും. തങ്ങളുടെ നാടിന്‌ സംഭവിച്ച ദുരന്തം മറ്റൊരിടത്തും ഉണ്ടാകരുതെന്നാണ്‌ ഇരുവരുടേയും ആഗ്രഹം. ഹൈസ്‌കൂൾ വിഭാഗം വർക്കിങ്‌ മോഡൽ വിഭാഗത്തിൽ നാലാംസ്ഥാനവും എ ഗ്രേഡും ഈ മിടുക്കർക്ക്‌ ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top