19 December Thursday

ശാസ‍്ത്രോത്സവം കൗതുകം, അത്ഭുതം: പി പ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


ആലപ്പുഴ
ശാസ്ത്രോത്സവം ഒരേസമയം കൗതുകവും അത്ഭുതവുമായി മാറിയെന്നും സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നെത്തിയ കുരുന്നുകൾ ആലപ്പുഴയിൽ ജിജ്ഞാസ വിരിയിച്ചെന്നും മന്ത്രി പി പ്രസാദ്‌. സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സമാപനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ശാസ്ത്രചിന്തകളുടെ മുന്നേറ്റമാണ് ലോകപുരോഗതിക്ക് കാരണം. ഇന്ന് മനുഷ്യൻ അനുഭവിക്കുന്നതിനെല്ലാം പിന്നിൽ ശാസ്ത്രമാണ്. പ്രമുഖരും പ്രമാണിമാരും വ്യാപകമായി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന കാലത്ത്‌ ഇത്തരം പ്രവണതകളെ ശാസ്ത്ര-–-യുക്തി ചിന്തകളെ ഉയർത്തി പ്രതിരോധിക്കണം–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top