19 November Tuesday

ഓരോ കുട്ടിയും 
ശാസ്‌ത്രം പഠിക്കുന്നുവെന്ന്‌ ഉറപ്പാക്കും: സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


ആലപ്പുഴ
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാഠ്യപദ്ധതിയാണ് കേരളത്തിലുള്ളതെന്നും ഓരോ കുട്ടിയും ശാസ്‌ത്രം പഠിക്കുന്നുവെന്ന്‌ ഉറപ്പാക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 

ശാസ്‌ത്ര മേഖലയിൽ മികച്ച മുന്നേറ്റം നടത്തുന്ന സംസ്ഥാനമാണ്‌ കേരളം. നമ്മുടെ നാടിന്റെ ലോകോത്തര കണ്ടുപിടിത്തങ്ങൾ സമൂഹത്തിൽ ആകെ മുന്നേറ്റമുണ്ടാക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്താനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. എല്ലാവർക്കും ശാസ്‌ത്രത്തിന്റെ രീതികൾ പിന്തുടരാനുള്ള  സൗകര്യവും അവസരവും ഒരുക്കുക എന്നതാണ്‌ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ദേശ്യം. കുട്ടികളുടെ അറിവും കാഴ്ചപ്പാടും പ്രദർശിപ്പിക്കാനും അതുവഴി  ശാസ്‌ത്രബോധം വളർത്താനും സാങ്കേതികമായ വെല്ലുവിളികളെ അതിജീവിക്കുന്ന തലമുറയെ വളർത്താനുമാണ്‌ സർക്കാർ ശ്രമം.

കായികോത്സവത്തിനും കലോത്സവത്തിനും കിട്ടുന്നതിനേക്കാൾ വലിയ പരിഗണന ഇത്തവണ ശാസ്‌ത്രോത്സവത്തിന്‌ കിട്ടി. ഒളിമ്പിക്‌സ്‌ മോഡലിൽ പരാതികളില്ലാതെ കായികമേള നടത്താനും ചരിത്രത്തിലെ മികച്ച ശാസ്‌ത്രോത്സവമായി ആലപ്പുഴയിൽ നടന്ന മേള മാറ്റാനും സാധിച്ച വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കുന്നതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top