23 December Monday

സ്‌കൂള്‍ കായികമേള; നാളെ അധ്യാപകരും മത്സരത്തിനിറങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊച്ചി > സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച അധ്യാപകരിലെ കായികതാരങ്ങളും ട്രാക്കിലും ഫീല്‍ഡിലും മികവ് തെളിയിക്കാനിറങ്ങും. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ 10.50 മുതലാണ് അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍. 30 വയസില്‍ താഴെയുള്ളവര്‍, 30 വയസിനു മുകളിലുള്ളവര്‍, 40 വയസില്‍ താഴെയുള്ളവര്‍, 40 വയസിനു മുകളിലുള്ളവര്‍ എന്നിങ്ങനെ ആണ്‍, പെണ്‍ വിഭാഗങ്ങളിലായാണ് മത്സരം. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, ലോങ് ജമ്പ്, ഷോട്ട്പുട്ട്, 1500 മീറ്റര്‍ നടത്തം, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top