22 November Friday

"പടവ് '; സ്കോൾ കേരളയുടെ വിജ്ഞാന തൊഴില്‍ദാന പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍റ് ലൈഫ് ലോങ് എജ്യുക്കേഷന്‍-കേരള (സ്കോള്‍-കേരള) നോളജ് ഇക്കണോമി മിഷന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന വിജ്ഞാന തൊഴില്‍ദാന പദ്ധതിയായ പടവുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്കോള്‍- കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ്, ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആൻഡ് സ്പോര്‍ട്സ് യോഗ കോഴ്സ്, ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സ് എന്നീ കോഴ്സുകളിലൂടെ വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ അഭിരുചിക്ക് അനുസൃതമായ തൊഴില്‍ ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍ നോളജ് ഇക്കണോമി മിഷന്‍ ഒരുക്കിയിട്ടുണ്ട്. തൊഴില്‍ ദാതാക്കളെ കണ്ടെത്തി തൊഴിലവസരങ്ങള്‍ ഈ പോര്‍ട്ടലിലൂടെ തന്നെ ലഭ്യമാക്കും. ഇതിനാവശ്യമായ സംവിധാനം കെകെഇഎം ഒരുക്കിയിട്ടുണ്ട്.

നവകേരളം ജ്ഞാന സമൂഹമായിരിക്കണം എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള വിജ്ഞാന തൊഴില്‍ മേഖലയിലെ അവസരങ്ങള്‍ സ്കോള്‍-കേരള പഠിതാക്കള്‍ക്കുകൂടി ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്കോള്‍- കേരള വൈസ് ചെയര്‍മാന്‍ ഡോ. പി പ്രമോദ് സ്വാഗതവും നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പദ്ധതി വിശദീകരണവും നടത്തി. എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു, പ്രിന്‍സിപ്പാള്‍ കെ ലൈലാസ്, സ്കോള്‍-കേരള ഡയറക്ടര്‍മാരായ അഞ്ജന എം എസ്, ഹാന്‍റ ഡി ആര്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെകെഇഎം പ്രോഗ്രാം കോഡിനേറ്റർ നിതിന്‍ ചന്ദ്രന്‍ സി എസ് നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top