21 December Saturday

കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം: നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം> സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തിരുവനന്തപുരം കാട്ടാക്കട സിപിഐ എം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ എസ്ഡിപിഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘം പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വാള്‍ വീശുകയായിരുന്നു.

കാട്ടാക്കട സിപിഐ എം ഏരിയാസെക്രട്ടറി കെ. ഗിരി ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരുടെ അപ്രതീക്ഷിത ആക്രമണം. എന്നാല്‍, ആക്രമണമുണ്ടായതും സമീപത്തുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകര്‍ ഇവിടേക്ക് സംഘടിച്ചെത്തിയതോടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രദേശത്തു നിന്നും രക്ഷപ്പെട്ടു.

കാട്ടാക്കട കിള്ളി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top