24 December Tuesday

അവിശുദ്ധസഖ്യം വെളിപ്പെട്ടു; പാലക്കാട് യുഡിഎഫിന് അഭിവാദ്യം അര്‍പ്പിച്ച് എസ്‍ഡിപിഐ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

പാലക്കാട് ന​ഗരത്തിൽ യുഡിഎഫിന് അഭിവാദ്യം അർപ്പിച്ച് എസ്‍ഡിപിഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം

പാലക്കാട് > യുഡിഎഫിന് അഭിവാദ്യം അർപ്പിച്ച് പാലക്കാട് ന​ഗരത്തിൽ എസ്‍ഡിപിഐയുടെ പ്രകടനം. വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്ന് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നേടിതോടെയാണ് എസ്‍ഡിപിഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരിക്കല്‍പോലും വര്‍ഗീയ സംഘടനയായ എസ്‍ഡിപിഐയെ യുഡിഎഫോ സ്ഥാനാര്‍ഥിയോ തള്ളിപ്പറയുകയോ, വോട്ട് വേണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല. എസ്‍ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എല്‍ഡിഎഫ് ചോദ്യം ഉന്നയിച്ചിട്ടും യുഡിഎഫ് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എസ്‍ഡിപിഐ-ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ പിന്തുണ യുഡിഎഫ് തേടിയിരുന്നു. യുഡിഎഫുമായി ചര്‍ച്ച നടത്തി തന്നെയാണ് പിന്തുണ നല്‍കിയതെന്ന് എസ്‍ഡിപിഐ നേതൃത്വവും വെളിപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top