22 December Sunday

സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ: ബോട്ടുകൾക്ക് കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കൊച്ചി > സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് നിയന്ത്രണമേർപ്പെടുത്തും.ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎൻസി ബോട്ട്, വാട്ടർ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയെക്കെല്ലാം കർശന നിയന്ത്രണമേർപ്പെടുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

സീപ്ലെയ്ൻ ബോൾഗാട്ടി മറീനയിലിറങ്ങുന്ന നവംബർ 10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന നവംബർ 11 ന് രാവിലെ 9 മുതൽ 11 വരെയും ആയിരിക്കും നിയന്ത്രണം. ഈ സമയത്ത് ഒരു ബോട്ടും സർവീസ് നടത്താൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.

മറൈൻ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതൽ ബോൾഗാട്ടി മേഖല വരെയും വല്ലാർപാടം മുതൽ കൊച്ചിൻ പോ൪ട്ട് ട്രസ്റ്റിന്റെ ടാങ്കർ ബെർത്ത് വരെയുമുള്ള മേഖലകളിലായിരിക്കും നിയന്ത്രണം. തീരദേശ സുരക്ഷാ സേനയുടെ ക൪ശന നിയന്ത്രണത്തിലായിരിക്കും ഈ മേഖലകൾ. തീരദേശ പോലീസിന്റെയും കർശന സുരക്ഷയുണ്ടാകും.

പോലീസിന്റെ പ്രത്യേക സൈറണും ഈ സമയത്തുണ്ടാകും. ഡ്രോൺ പറത്തുന്നത് അനുവദിക്കില്ല. നിലവിൽ ഡ്രോൺ നിരോധിത മേഖലയാണിത്. ഡ്രോൺ ഉപയോഗിച്ചാൽ ക൪ശന നടപടി സ്വീകരിക്കും. മറൈൻ ഡ്രൈവിൽ എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ കർശന നിരീക്ഷണമുണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top