കൽപ്പറ്റ > വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ ജനകീയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. സൂചിപ്പാറയ്ക്കും കാന്തൻപാറയ്ക്കും ഇടയിലുള്ള വാളത്തൂരിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇവ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം സമീപ പ്രദേശത്ത് നിന്നും 4 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 412 ആയതായാണ് അനൗദ്യോഗിക വിവരം.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തുന്നത്. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. തിരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ച് രാവിലെ ഒമ്പതു മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍നടത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..